ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ കാസര്‍കോട് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചു ‘ആരോഗ്യമുള്ള വിദ്യാര്‍ത്ഥിനികള്‍’ എന്ന പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് നടന്നു
ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ കാസര്‍കോട് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചു ‘ആരോഗ്യമുള്ള വിദ്യാര്‍ത്ഥിനികള്‍’ എന്ന പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം നിര്‍വ്വഹിച്ചു കാസര്‍കോട് ഗവഃ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചു നിര്‍വ്വഹിച്ചു. മുനിസിപ്പാലിറ്റിയിലുള്ള മുഴുവന്‍ സ്‌കൂളിലും വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി പാട് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കോഡിനേറ്റര്‍ സ്വാഗതവും ഉഷ ടീച്ചര്‍ നന്ദിയും പറഞ്ഞു.
