കള്ളാടി തുരങ്കപാത നിര്‍മാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാറുകാര്‍ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവായി തന്നെ നല്‍കിയതാണ്. ചെളി കലര്‍ന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ദൗര്‍ഭാ?ഗ്യകരമായ ????ദുരന്തമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജോലിക്കാര്‍ക്ക് പുറമേ നാട്ടുകാര്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്‍ ഡി ആര്‍ എഫിന്റെ 30 അംഗസംഘം വയനാട്ടില്‍ നിന്നും കോഴിക്കോടില്‍ നിന്നും 30 അംഗ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഡിഫന്‍സ് സെക്യൂരിറ്റിയുടെ 100 അംഗങ്ങളുടെ ടീമിന് സ്റ്റാന്‍ഡ് ബൈ ആയി നിയോഗിച്ചിട്ടുണ്ട്. മണ്ണ് മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും, അത് പാലിച്ചില്ല. ഇത് മനുഷ്യനിര്‍മ്മിത ദുരന്തം ആണ്. വയനാട്ടില്‍ 226 മില്ലി മീറ്റര്‍ മഴ രാവിലെ തന്നെ സ്ഥലത്ത് പെയ്തിട്ടുണ്ട്. അലര്‍ട്ടുകളില്‍ പിശക് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.




