‘അയാപ്‌സ്’ സോഫ്റ്റ്വെയറിന് നേരെയാണ് ഹാക്കിങ് ശ്രമം ഉണ്ടായത്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അല്‍പ്പസമയത്തേക്ക് നിലച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ്.
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഓണ്‍ലൈന്‍ ഫയല്‍ നീക്കത്തിനായുള്ള ‘അയാപ്‌സ്’ സോഫ്റ്റ്വെയറിന് നേരെ മാല്‍വെയര്‍ ആക്രമണ ശ്രമം. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അല്‍പ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചു. ചുരുങ്ങിയ സമയത്തേക്ക് ഫയല്‍ നീക്കം നിലച്ചതല്ലാത്തെ മറ്റ് സുരക്ഷാ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും, ഫയലുകളിലെ വിവരങ്ങളെല്ലാം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അതിനുള്ള ശ്രമമാണ് നടന്നതെന്നും സ്ഥിരീകരിച്ച സൈബര്‍ ഡിവിഷന്‍, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
പൊലീസ് വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം; ഫയലുകള്‍ സുരക്ഷിതമെന്ന് സൈബര്‍ ഡിവിഷന്‍




