ഭാരത് സെന്‍സസ് 2027; എന്യൂമറേറ്റര്‍മാരുടെ നേതൃത്വത്തില്‍ വീട് സന്ദര്‍ശനം പുരോഗമിക്കുന്നു

ഭാരത് സെന്‍സസ് 2027 ന്റെ ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്യുമറേറ്റര്‍മാരുടെ നേതൃത്വത്തില്‍ വീട് സന്ദര്‍ശനം പുരോഗമിക്കുന്നു.സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി പൂരിപ്പിച്ച 34 ചോദ്യങ്ങളുമായി ബന്ധപ്പെട്ട് 30( ജൂലൈ 30)വരെയുള്ള ദിവസങ്ങളില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്ന ഘട്ടമാണ് ജില്ലയില്‍ നടക്കുന്നത്. വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണവും പട്ടിക തയ്യാറാക്കലുമാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്.സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനായി ജില്ലയെ 2516 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ ആയി തിരിച്ചിട്ടുണ്ട് .ഓരോ ബ്ലോക്കിന്റെയും ചുമതലയുള്ള എന്യുമ റേറ്റര്‍മാര്‍ അതാത് ബ്ലോക്കുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് നമ്പറിടും.

ജില്ലയില്‍ അതാത് താലൂക്കുകളിലും മുന്‍സിപ്പാലിറ്റികളിലും സെന്‍സസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.ജില്ലയില്‍ ആകെ 2509 എന്യു മ റേറ്റര്‍മാരും 366 സൂപ്പര്‍വൈസര്‍മാരുമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. സാങ്കേതിക സഹായത്തിന് ഒന്‍പത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാരുണ്ട്. 40 ഫീല്‍ഡ് ട്രെയിനേഴ്‌സും ഏഴ് സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.ജില്ലയിലെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും ജില്ലാ സെന്‍സസ് ഓഫീസര്‍ എഡിഎം പി ഉദയകുമാറുമാണ് ചാര്‍ജി ഓഫീസര്‍മാര്‍ താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരും മുന്‍സിപാലിറ്റി തലത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാരുമാണ്.

Scroll to Top