ഇരിയണ്ണി സ്‌കൂളില്‍ വിജയോത്സവവും ഭക്ഷണശാലയുടെ ഉദ്ഘാടനവും നടന്നു

ഇരിയണ്ണി : ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ പാഠ്യ- പാഠ്യേതര മേഖലകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനുള്ള വിജയോത്സവവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2024-25 പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മനു അധ്യക്ഷത വഹിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായി.
എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും എന്‍ എം എം എസ്, സി എം കിഡ്സ് (യുപി) മത്സര വിജയികളെയും കലോത്സവം, ശാസ്‌ത്രോത്സവം, കായിക മേള, വൈഐപി എന്നിവയില്‍ സംസ്ഥാന തലത്തില്‍ വിജയം കൈവരിച്ച പ്രതിഭകളെയും ചടങ്ങില്‍ മെമെന്റോ നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മനു എന്നിവരെ സ്‌കൂള്‍ പിടിഎ പൊന്നാടയും പുസ്തകവും നല്‍കി ആദരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ സുഗന്ധിനി, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ
അനീസ മന്‍സൂര്‍ മല്ലത്ത്, മുളിയാര്‍ ഗ്രാമ പഞ്ചായത്തംഗം
കെ പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി,
സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബി കെ നാരായണന്‍, പിടിഎ വൈസ് പ്രസിഡന്റ് ബാബുരാജ് മഞ്ചക്കല്‍, വി എച്ച്എസ് സി പ്രിന്‍സിപ്പാള്‍ പി സുചീന്ദ്രനാഥ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് സി രാമകൃഷ്ണന്‍, സീനിയര്‍ അധ്യാപകരായ സജീവന്‍ മടപ്പറമ്പത്ത്, ബി ഫസലുദ്ദീന്‍, അനു മുകുന്ദന്‍, എസ് ആര്‍ ജി കണ്‍വീനര്‍മാരായ പ്രീത പട്ടുവന്‍മാര്‍വീട്ടില്‍, കെ ശ്യാമള, കെ മിനീഷ് ബാബു ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ എസ് എ ജൂലി സ്വാഗതവും ഹെഡ്മാസ്റ്റര്‍ എ എം അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

Scroll to Top