പദ്ധതി കൊണ്ടുവന്നത് പദ്ധതിയുമായി മുന്നോട്ടുപോയത് മൂന്ന് ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചത് ഒക്കെ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
കല്‍പറ്റ: കളളാടി മണ്ണിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് മീനാക്ഷിപുഴയില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രി ടി സിദ്ദിഖ്. മൂന്നാമത്തെ സോണ്‍ കേന്ദ്രീകരിച്ച് പൂര്‍ണ പരിശോധന നടത്തും. ഇന്ന് മുഖ്യമന്ത്രി അന്വേഷണ കമ്മിറ്റിയെ പ്രഖ്യാപിക്കുമെന്നും വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട് ഇന്ന് വ്യക്തത വരുമെന്നും മന്ത്രി അറിയിച്ചു. ദ്രുതഗതിയില്‍ അന്വേഷണം നടത്തും. നിര്‍മ്മാണ കമ്പനി മാനദണ്ഡങ്ങള്‍ പാലിച്ചോ നിര്‍ദേശങ്ങള്‍ പാലിച്ചോ എന്നതടക്കം പരിശോധിക്കും. ദേശാഭിമാനിയ്ക്ക് എന്തും പറയാമെന്ന് പറഞ്ഞ മന്ത്രി അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. പദ്ധതി കൊണ്ടുവന്നത് പദ്ധതിയുമായി മുന്നോട്ടുപോയത് മൂന്ന് ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചത് ഒക്കെ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മീനാക്ഷിപ്പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്തും; അന്വേഷണ കമ്മിറ്റിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്




