ബോവിക്കാനം:-ജി വി എച്ച് എസ് എസ് ഇരിയണ്ണിയ്ക്ക് മുന്‍ ഉദുമ എംഎല്‍ എ അനുവദിച്ച സ്‌കൂള്‍ ബസ്സിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉദുമ എം എല്‍ എ കെ നീലകണ്ഠന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒ വത്സല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ പ്രഭാകരന്‍, വികസന സമിതി ചെയര്‍മാന്‍ ബികെ നാരായണന്‍, പി ടി എ പ്രസിഡന്റ് രാഘവന്‍ ബെള്ളിപ്പാടി, വൈസ് പ്രസിഡണ്ട് ബാബുരാജ് മഞ്ച ക്കല്‍ , വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ശുചീന്ദ്രനാഥ് പി, രാമകൃഷ്ണന്‍ സി, അനുമുകുന്ദന്‍, സജീവന്‍ മടപ്പറമ്പത്ത് ,അനിമ അനില്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് എ ജൂലി സ്വാഗതവും ഹെഡ് മാസ്റ്റര്‍ കെ എ അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.
ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ,വി എച്ച്എസ് ഇ വിഭാഗത്തിന്റെ പ്രവേശനോത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുഗന്ധിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള മക്കളെ അറിയാന്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സ് കെ മുഹസ്സീന കൈകാര്യം ചെയ്തു.ഉദ്ഘാടനവേളകളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും മധുരം നല്‍കി
സ്‌കൂള്‍ ബസ് പ്രവര്‍ത്തനോദ്ഘാടനവും പ്രവേശനോത്സവവും നടത്തി




