സ്ഥാപക ദിനാഘോഷവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയുടെ ഉദ്ഘാടനവും നടത്തി

കാസര്‍കോട് : ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്റെ 46-ാമത് സ്ഥാപകദിനാഘോഷവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയുടെ ഉദ്ഘാടനവും നടത്തി.

സ്‌കൂള്‍ മാനേജര്‍ റൈറ്റ് റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. ശ്രീ. കല്ലട്ര മാഹിന്‍ ഹാജി എം. എല്‍. എ സ്ഥപകദിനാഘോഷം ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. എന്‍. ബാലഗോപാല്‍ എം.എല്‍.എ എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ എം. എല്‍.എ മാരായ ശ്രീ. എന്‍ . എ നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്.കുഞ്ഞമ്പു എന്നിവര്‍ വിശിഷ്ടാതിഥികളായി. മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ ഫാദര്‍ മത്തായി ജോസഫ്, കുന്ദംകുളം – മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാദര്‍ സജു.ബി.ജോണ്‍, ബിഷപ്‌സ് സെക്രട്ടറി ഫാദര്‍ ലിജോ. ജെ. ജോസഫ്, ഭദ്രാസന ട്രഷറര്‍ ശ്രീ. ജീമോന്‍ മണലുകാലായില്‍, ബദിയടുക്ക മാര്‍ത്തോമ്മാ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഫാദര്‍ ബെന്നി മാത്യു, പ്രിന്‍സിപ്പല്‍ ഡോ. ആര്‍.കുമാര്‍, ചെര്‍ക്കള മാര്‍ത്തോമ്മാ കോളേജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയ്ര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ് വര്‍ഗീസ്, ഡോ. ബിജു തോമസ് മാത്യു, ഡോ.ജയരാജ് പി.കെ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീല. എസ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.ജോഷിമോന്‍ കെ. ടി, പി.ടി. എ പ്രസിഡന്റ് ശ്രീമതി ബിന്‍സി എന്‍. ജെ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിബി. സി. കുഞ്ഞപ്പന്‍ കൃതജ്ഞതയും പറഞ്ഞു.

എസ്. എസ്. എല്‍. സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടത്തി.

Scroll to Top