രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച. സൗരാഷ്ട്രക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ്. 54 റണ്‍സോടെ ക്യാപ്റ്റന്‍ ആയുഷ് ബദോനിയും 16 റണ്‍സോടെ മായങ്ക് ഗുസൈനും ക്രീസിലുണ്ട്.
ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. അര്‍പിത് റാണയെ റണ്ണെടുക്കും മുമ്പെ ജയദേവ് ഉനദ്ഘട്ട് മടക്കിയപ്പോള്‍ സനത് സംഗ്വാനും യാഷ് ദുള്ളും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റുമെന്ന് കരുതിയെങ്കിലും രവീന്ദ്ര ജഡേജ സംഗ്വാനെ വീഴ്ത്തി ഡല്‍ഹിക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. യാഷ് ദുള്ളും ആയുഷ് ബദോനിയും ചേര്‍ന്ന് ഡല്‍ഹിയെ 85 കരകയറ്റിയെങ്കിലും വീണ്ടും ജഡേജ ഡല്‍ഹിയെ ഞെട്ടിച്ചു. 44 റണ്‍സെടുത്ത യാഷ് ദുള്ളിനെ ജഡേജ പുറത്താക്കിയതിന് പിന്നാലെ അഞ്ചാമനായാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്.
രഞ്ജി ട്രോഫി: റിഷഭ് പന്തിനും നിരാശ, സൗരാഷ്ട്രക്കെതിരെ ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച; ബൗളിംഗില്‍ തിളങ്ങി ജഡേജ
50