ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ ജി.സി.സി കമ്മിറ്റി ഒരുക്കുന്ന സ്‌നേഹ സമ്മാനം ഇന്ന്

ആലംപാടി: ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ ആസ്‌ക് ജി.സി.സി കമ്മിറ്റി ഒരുക്കുന്ന ജി.എച്ച്.എസ്.എസ് ആലംപാടിയിലെ നിര്‍ദ്ധരരായ കുട്ടികള്‍ക്കുള്ള സ്‌നേഹ സമ്മാനവും, 2025-26 വര്‍ഷത്തെ വിവിധ പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും, പി.ടി.എ കമ്മിറ്റിക്കും, ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ജി.എച്ച്.എസ്.എസ് ആലംപാടി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാട്ടുകാരനുമായ ഡോ: അബ്ദുല്‍ ഹമീദിനുള്ള സ്‌നേഹോപഹാരവും നല്‍കുന്ന പരിപാടി ഇന്ന്
10/7/26 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കും. പ്രസ്തുത പരിപാടി വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ്. സി ഉദ്ഘാടം ചെയ്യും, മൈ ഭാരത് കേന്ദ്ര ജില്ലാ യൂത്ത് ഓഫിസര്‍ ആശ ഫ്രാന്‍സിസ് മുഖ്യാഥിതിയായിരിക്കും.

Scroll to Top