കേള്‍വിക്കുറവ് ഈ രോഗത്തിന്റെ ലക്ഷണം ; പഠനം

കേള്‍വിക്കുറവ് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പഠനം. കേള്‍വിയിലെ മാറ്റങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത കാരണമാകുന്നു. കേള്‍വിക്കുറവ് നേരത്തേ തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും ആശയവിനിമയത്തിന് മാത്രമല്ല, അല്‍ഷിമേഴ്‌സ് രോഗം നേരത്തെ കണ്ടെത്തുന്നതിനും സഹായിക്കുന്നു. കേള്‍വിക്കുറവും ഡിമെന്‍ഷ്യയും ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം പുതിയതല്ല, പക്ഷേ മാറിക്കൊണ്ടിരിക്കുന്നത് തെളിവുകളുടെ ശക്തിയും വ്യക്തതയുമാണെന്ന് ജാമ നെറ്റ്വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കേള്‍വിക്കുറവ് ഭാവിയില്‍ ഡിമാന്‍ഷ്യയ്ക്കുള്ള സാധ്യത കൂട്ടുന്നതായി ബാള്‍ട്ടിമോര്‍ ലോഞ്ചിറ്റിയൂഡിനല്‍ സ്റ്റഡി ഓഫ് ഏജിംഗില്‍ നിന്നുള്ള ഒരു പഠനത്തില്‍ പറയുന്നു. നേരിയ കേള്‍വിക്കുറവുള്ള പങ്കാളികള്‍ക്ക് സാധാരണ കേള്‍വിക്കുറവുള്ളവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത ഇരട്ടി കൂടുതലാണെന്നും ?ഗവേഷകര്‍ പറയുന്നു.

36 പഠനങ്ങളിലായി 20,000-ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പ്രായവുമായി ബന്ധപ്പെട്ട കേള്‍വിക്കുറവ് ഡിമെന്‍ഷ്യയുടെ അപകടസാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുതായി കണ്ടെത്തിയത്.

അടുത്തിടെ, 573,000-ത്തിലധികം മുതിര്‍ന്നവരില്‍ നടത്തിയ ഒരു കൂട്ടായ പഠനത്തില്‍, കേള്‍വിക്കുറവ് കണ്ടെത്തിയവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. എന്നാല്‍ പ്രധാനമായി, ശ്രവണസഹായികള്‍ ഉപയോഗിക്കാത്തവരില്‍ ഈ അപകടസാധ്യത കൂടുതലായിരുന്നു. അതേസമയം ശ്രവണസഹായി ഉപയോഗിക്കുന്നവരില്‍ അപകടസാധ്യതയില്‍ ഗണ്യമായ കുറവുണ്ടായിരുന്നതായി ?ഗവേശകര്‍ പറയുന്നു.

തലച്ചോറിന്റെ മുന്‍ഭാഗത്തെയും ഓഡിറ്ററി, ഫ്രണ്ടല്‍ മേഖലകളിലെയും സൂക്ഷ്മഘടനാപരമായ മാറ്റങ്ങളുമായി കേള്‍വിക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബ്രെയിന്‍ ഇമേജിംഗ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേള്‍വിക്കുറവ് സാമൂഹിക ഇടപെടലുകളില്‍ നിന്ന് പിന്മാറാന്‍ ഇടയാക്കും. ഇത് ഡിമെന്‍ഷ്യയ്ക്കുള്ള അപകട ഘടകമാണ്. ശ്രവണസഹായികള്‍ ഉപയോഗിച്ചിരുന്ന കേള്‍വിക്കുറവുള്ള ആളുകള്‍ക്ക്, അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറവാണെന്നും ?പഠനത്തില്‍ കണ്ടെത്തി.

Scroll to Top