ആലംപാടി: ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ ആസ്‌ക് ജി.സി.സി കമ്മിറ്റി ഒരുക്കിയ സ്‌നേഹ സമ്മാനവും അനുമോദനവും ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അധ്യക്ഷതയില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അനൂപ്. എസ് ഉദ്ഘാടനം ചെയ്തു. മൈ ഭാരത് കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ആശാ ഫ്രാന്‍സിസ് മുഖ്യാതിഥിയായിരുന്നു. ആസ്‌ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി മുഖ്യ പ്രഭാഷണം നടത്തി. ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും ബാഗും കുടയും വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളേയും, അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും പി.ടി.എ കമ്മിറ്റിയേയും സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. പരിപാടിയില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാട്ടുകാരനുമായ ഡോക്ടര്‍ അബ്ദുല്‍ ഹമീദിനുള്ള അനുമോദനവും നടന്നു. വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി, പി.ടി.എ പ്രസിഡന്റ് കെ.കെ അബൂബക്കര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റംല എസ്.ആര്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ഹക്കീം, എന്നിവര്‍ പ്രസംഗിച്ചു ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ് സ്വാഗതവും, ആസ്‌ക് ജിസിസി ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ് നന്ദിയും പറഞ്ഞു.
ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ ജി സി സി കമ്മിറ്റി ഒരുക്കിയ സ്‌നേഹ സമ്മാനവും അനുമോദനവും നടന്നു




