ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറിഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.


അംഗഡിമുഗര്‍-
ഖത്തീബ് നഗര്‍ ബി കെ മുഹമ്മദ് മാസ്റ്റര്‍ ലൈബ്രറി ജി എച്ച് എസ് എസ് അംഗഡിമുഗറില്‍ നിന്നും എസ് എസ് എല്‍ സി,പ്ലസ്റ്റു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഫുട്‌ബോള്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ റഫീഖ് അംഗഡിമുഗറിനെയും കെ എസ് അബ്ദുല്‍ റഹ്‌മാന്‍ അവാര്‍ഡ് നല്‍കി അനുമോദിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ദാസപ്പ ഷെട്ടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് സയീദ് അംഗഡിമുഗര്‍ അധ്യക്ഷനായി.ജില്ലാ ലൈബ്രറി എക്‌സിക്യൂട്ടീവ് ബഷീര്‍ കൊട്ടുടല്‍, ഹെഡ്മിസ്ട്രസ് എ സി ഭാനു,കെ എസ് റഫീഖ്,എഞ്ചിനിയര്‍ അബൂബക്കര്‍,അനിത മണ്ടമ്പാടി,ഹമീദ് ബാടുര്‍,പ്രേമ എസ് റായ്,മഹ്‌മൂദ് മിലിറ്ററി,പ്രഭാകര ദേലംപടി ചടങ്ങില്‍ സംബന്ധിച്ചു

Scroll to Top