അയോധ്യ കൊള്ളയില്‍ മൗനം; രാഹുലിനെതിരെ ഇന്ത്യ സഖ്യത്തില്‍ മുറുമുറുപ്പ്, എവിടെയെന്ന ചോദ്യം ഉയര്‍ത്തി നേതാക്കള്‍

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നത് കോണ്‍ഗ്രസിലും ഇന്ത്യ സഖ്യത്തിലും ചര്‍ച്ചയാകുന്നു. മറ്റ് പ്രതിപക്ഷ നേതാക്കള്‍ വിഷയം സജീവമാക്കുമ്പോഴും വിദേശത്തുള്ള രാഹുല്‍ പ്രതികരിക്കാത്തത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ മൗനം ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസിലും, ഇന്ത്യ സഖ്യത്തിലും രാഹുല്‍ ?ഗാന്ധിക്കെതിരായ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ രാഹുല്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എക്‌സിലൂടെയോ, നേരിട്ടോ രാഹുല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിദേശപര്യടനത്തിലുള്ള രാഹുല്‍ മറ്റ് വിഷയത്തില്‍ നിലപാട് പറയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അഖിലേഷ് യാദവടക്കം പ്രതിപക്ഷ നേതാക്കള്‍ വിവാദം സജീവമാക്കുമ്പോഴാണ് രാഹുലിന്റെ മൗനം. അതേസമയം, വിദേശത്തുള്ള രാഹുല്‍ ?ഗാന്ധി ഈ മാസം 12ന് ഇന്ത്യയില്‍ തിരിച്ചെത്തും. അയോധ്യ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം കര്‍ശനമാക്കണമെന്ന് ഇന്ത്യ സഖ്യത്തില്‍ ആവശ്യമുയര്‍ന്നിട്ടും പ്രതികരിക്കാതെയുള്ള രാഹുലിന്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്.

അതേസമയം, അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ്‌ഐടി റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കിയേക്കും. ട്രസ്റ്റിന്റെ കണക്കുകള്‍ എസ്‌ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. പ്രാഥമിക റിപ്പോര്‍ട്ടില്‍ ചമ്പത് റായിയെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുകയും ചെയ്തിരുന്നു.

Scroll to Top