തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂവെന്ന് ചെന്താമര
പാലക്കാട്: കേരളത്തെ മുഴുവന്‍ നടുക്കിയ പാലക്കാട് നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്തമാര കുറ്റക്കാരന്‍ ആണെന്ന് കോടതി. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് എന്നായിരുന്നു ചെന്താമരയുടെ മറുപടി. തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചൊളുവെന്ന് ചെന്താമര പറഞ്ഞു
നെന്‍മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 ലാണ് ചെന്താമര അയല്‍വാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവില്‍ 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയില്‍ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയിരുന്നു. 2019 ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
2022 ല്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചത്. മാര്‍ച്ച് 3 ന് കേസില്‍ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് 25 ന് കുറ്റപത്രം സമര്‍പ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തില്‍ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയില്‍ സമര്‍പ്പെട്ടു. ഫെബ്രുവരി 23 മുതല്‍ മെയ് 6 വരെ വിചാരണ നീണ്ടു. 132 സാക്ഷികളില്‍ 4 പേര്‍ കൂറുമാറിയിരുന്നു.




