ലോക കപ്പ് ഫുട്‌ബോള്‍ ആരവത്തിന്റെ ഭാഗമായി ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ കെ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു . ബാങ്ക് പ്രസിഡന്റ് എ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. അജാനൂര്‍ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാവ്യ, പഞ്ചായത്ത് അംഗങ്ങളായ ദീപ പ്രവീണ്‍, സുധ അശോകന്‍ , ദീപ വിനോദ് , ഭരണസമിതി അ ഗംഗളായ എ ബാലന്‍, എം മുഹമ്മദ്കുഞ്ഞി, ശ്രീധരന്‍ , രവി കൊളവയല്‍, കുഞ്ഞികൃഷ്ണന്‍, പ്രേമ നാരായണന്‍ ,നളിനി , വേണുഗോപാലന്‍, പി കൃഷ്ണന്‍ ,ശ്രീജിത്ത്, രാധാകൃഷ്ണന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കരുണാകരന്‍ കുന്നത്ത് സ്വാഗതവും മധു കൊളവയല്‍ നന്ദിയും പറഞ്ഞു
ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു




