ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ: അബ്ദുല്‍ ഹമീദിന് ആസ്‌ക് ആലംപാടിയുടെ സ്‌നേഹോപഹാരം

ആലംപാടി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആലംപാടിയുടെ അഭിമാനമായ ഡോ: അബ്ദുല്‍ ഹമീദിന് വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ് എസ്, സ്‌നേഹോപഹാരം നല്‍കി ആദരിച്ചു, ആലംപാടി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആസ്‌ക് ആലംപാടി ജി സി സി കമ്മിറ്റി ഒരുക്കിയ സ്‌നേഹ സമ്മാന ചടങ്ങില്‍ വെച്ചാണ് ആദരവ് നല്‍കിയത്, ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറല്‍ സെക്രട്ടറി ഹവാസ്, ആസ്‌ക് ജി സി സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജി സി സി ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ്, വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി പ്രിന്‍സിപ്പാള്‍ റംല, ഹെഡ്മാസ്റ്റര്‍ ഹക്കീം, ജില്ലാ യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ് സി, പി ടി എ പ്രസിഡന്റ് കെ കെ അബൂബക്കര്‍, എന്നിവര്‍ സംബന്ധിച്ചു,

Scroll to Top