ഹൊസബെട്ടു ഗവ: എല്‍.പി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗവും ലഹരിക്ക് എതിരെ ബോധവത്ക്കരണ പ്രഭാഷണവും നടത്തി.

മഞ്ചേശ്വരം :
ലഹരിക്ക് എതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയുടെ ഭാഗമായി ബോധവത്ക്കരണ പ്രഭാഷണവും പിടിഎ ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു .

പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെഎംകെ അബ്ദുള്‍ റഹ്‌മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീ മധു ക്ലാസിന് നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ ശ്രീമതി ഹരിണാക്ഷി, പിടിഎ വൈസ് പ്രസിഡന്റ് ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി സവിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം കരീം ഉപ്പള ആമുഖം നടത്തി . മുരളീധരന്‍ കെ പി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അധ്യാപികമാരായ, ഗോകുലബായി, താഹിറ ബി, സുനിത, രമിത, ലിപിന എന്നിവര്‍ സംബന്ധിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ ഹാജിറ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് 2026-27 വര്‍ഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മൊയ്തീന്‍ കുഞ്ഞി ( പ്രസിഡന്റ്) ബഷീര്‍ ( വൈസ് പ്രസിഡന്റ്), അസ്മിന (മദര്‍ പിടിഎ പ്രസിഡന്റ്)

Scroll to Top