കാസര്‍കോട് നഗരസഭ ഹരിതകര്‍മ്മസേനയ്ക്ക് യൂണിഫോം നല്‍കി

കാസര്‍കോട്: കാസര്‍കോട് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍ ശാരദ, സി.സി.എം മധുസൂധനന്‍, എച്ച്.ഐ ഷീന, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ദേവയാനി, ഹരിതകര്‍മ്മസേന പ്രസിഡന്റ് ജമീല, സെക്രട്ടറി ഗായത്രി സംബന്ധിച്ചു.

Scroll to Top