കാസര്‍ഗോഡ് ട്രാവലേഴ്‌സ് ക്ലബ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ട്രാവല്‍-ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, ട്രാവല്‍ ഏജന്‍സികള്‍ക്കും അനുബന്ധ മേഖലയിലെ പ്രവര്‍ത്തകര്‍ക്കുമായി സ്ഥിരം ആസ്ഥാനവും പരിശീലന-സെമിനാര്‍ കേന്ദ്രവും ഒരുക്കുന്നതിനുമായി കാസര്‍ഗോഡ് ട്രാവല്‍ അസോസിയേഷന്‍ (KTA)യുടെ നേതൃത്വത്തില്‍ ‘കാസര്‍ഗോഡ് ട്രാവലേഴ്‌സ് ക്ലബ്’ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള റവന്യൂ മന്ത്രി ശ്രീ. എ. പി. അനില്‍കുമാറിന് നിവേദനം സമര്‍പ്പിച്ചു.

ക്ലബ്ബ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ട്രാവല്‍ മേഖലയിലെ പ്രൊഫഷണല്‍ വികസനം, പരിശീലന പരിപാടികള്‍, വ്യവസായ യോഗങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാര പ്രോത്സാഹന പരിപാടികള്‍ എന്നിവയ്ക്ക് സ്ഥിരമായ ഒരു വേദി ഒരുക്കാന്‍ സാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നിവേദക സംഘത്തില്‍ KTA പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജനറല്‍ സെക്രട്ടറി അബ്ദുള്ള മൗലവി (Moulavi Travels), റഹ്‌മാന്‍ (UAE Travels), അബു (Jet Travels), നാസിര്‍ പട്ടേല്‍ (Emirates Travels), നജീബ് (Sherifa Travels), ഷംസു (Al Arabi Travels) എന്നിവര്‍ പങ്കെടുത്തു.

Scroll to Top