താരംതട്ട ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ബോഡിയോഗവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.


താരംതട്ട ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും ബോധവല്‍ക്കരണ ക്ലാസും താരംതട്ട ജി എല്‍ പി സ്‌കൂള്‍ ഹാളില്‍ വെച്ച് നല്ല ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ടു. യോഗത്തില്‍ ബേഡകം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ കെ പി വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സുകള്‍ നല്‍കി. കൂടാതെ വിവിധ മേഖലകളില്‍ മികച്ച വിജയം നടത്തിയ വിദ്യാര്‍ത്ഥികളെയും , മികച്ച നെല്‍ കര്‍ഷകനായി തിരഞ്ഞെടുത്ത ദാമോദരന്‍ മുതിര്‍ങ്ങാനം ത്തെയും അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഉമേശന്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി ജിനേഷ് സ്വാഗതവും ട്രഷറര്‍ വൈശാഖ് നന്ദിയും അറിയിച്ച യോഗത്തില്‍ ക്ലബ്ബിന്റെ പുതിയ സെക്രട്ടറിയായി കൃഷ്ണന്‍ താരംതട്ടയെയും, പ്രസിഡണ്ടായി ജിനേഷ് നെയും ട്രഷറര്‍ ആയി വൈശാഖ് സദന്‍ നെയും തിരഞ്ഞെടുത്തു. ക്ലബ്ബിന് ഒരു വനിതാ സബ്കമിറ്റിയും രക്ഷാധികാരി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വനിത കമ്മിറ്റിയില്‍ രമണി ടീച്ചര്‍ കരിങ്കോല്‍ സെക്രട്ടറിയായും സരിത എടപ്പണി പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു

Scroll to Top