നാസക്കൊപ്പം കേരളത്തിനും അഭിമാനം, മലയാളി ഇന്ന് ബഹിരാകാശത്തേക്ക്! അനില്‍ മേനോന്റെ ദൗത്യം രാത്രി 8.17ന്

ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര.
വാഷിങ്ടണ്‍: മലയാളിക്ക് ഇന്ന് അഭിമാന ദിനം. മലയാളിയായ അനില്‍ മേനോന്‍ നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുന്നു. ഇന്നാണ് ദൗത്യം. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെയും യുക്രൈന്‍കാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനില്‍ മേനോന്‍. ഡോക്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, യുഎസ് സ്‌പേസ് ഫോഴ്‌സിലെ പൈലറ്റ് അങ്ങനെ താന്‍ ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം ഏറ്റവും മികച്ചത് ആക്കിയ അനില്‍ മേനോന് ഈ ദൗത്യവും വിജയകരമാക്കാന്‍ കഴിയട്ടെ. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര. അനില്‍ മേനോന്‍ കൂടി ഭാഗമാകുന്ന സൊയൂസ് എം എസ് 29 ബഹിരാകാശ പേടകത്തിലെ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യന്‍ സമയം രാതി 8.17ന് നടക്കും. 8 മാസം നീണ്ട് നില്‍ക്കുന്നതാണ് മൂവര്‍ സംഘത്തിന്റെ യാത്ര. അടുത്ത വര്‍ഷം ഏപ്രിലില്‍ ആണ് മടക്കം.

പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികി എന്നിവരാണ് മറ്റ് യാത്രികര്‍. കസാഖിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ബഹിരാകാശ യാത്രക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദൗത്യത്തിന് തയ്യാറെന്ന് അനില്‍മേനോന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു. വലിയ ആവേശത്തിലാണെന്നും നാസയ്ക്കും കുടുബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നാസയുടെ സൊയൂസ് MS 29ന്റെ വിക്ഷേപണം ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.17ന്. ബഹിരാകാശ യാത്രക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദൗത്യത്തിന് തയ്യാറെന്ന കുറിപ്പുമായി ഡോ. അനില്‍ മേനോന്‍. വലിയ ആവേശത്തിലാണെന്നും നാസയ്ക്കും കുടുബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും പോസ്റ്റില്‍ പറയുന്നു.

Scroll to Top