റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി

മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി
കാസറഗോഡ് – ജനബാഹുല്യം കൊണ്ടും ജോലിഭാരം കൊണ്ടും വീര്‍പ്പുമുട്ടുന്ന കുഡ്‌ലുഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റവന്യൂമന്ത്രി എ.പി അനില്‍കുമാറിന് നിവേദനം നല്‍കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള വില്ലേജുകളിലൊന്നായ കുഡ്ലു വില്ലേജ് വിഭജിക്കണമെന്ന് രണ്ടുപതിറ്റാണ്ടായി ജനങ്ങള്‍ ആവശ്യപ്പെട്ടുവരികയാണെന്നും ജനങ്ങളും ഉദ്യോഗസ്ഥന്മാരും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നത്തിനു ഉടന്‍ പരിഹാരമുണ്ടാകണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി മണ്ഡലം പ്രസിഡണ്ട് യു . വേലായുധന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ, മണ്ഡലം സെക്രട്ടറി മുഹമ്മദലി എന്നിവര്‍ അറിയിച്ചു

Scroll to Top