സമനില പ്രതീക്ഷകളും മങ്ങി; വമ്പന്‍ തോല്‍വിയിലേക്ക് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകളും മങ്ങി. 549 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയ ഇന്ത്യ 31 ഓവര്‍ പിന്നിടുമ്പോള്‍ 58 റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ്. സായ് സുദര്‍ശനും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

കെ എല്‍ രാഹുല്‍, യശ്വസി ജയ്സ്വാള്‍കുല്‍ദീപ് യാദവ്, ധ്രുവ് ജുറെല്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായത്. സൈമണ്‍ ഹര്‍മര്‍ നാല് വിക്കറ്റും മാര്‍ക്കോ യാന്‍സണ്‍ ഒരു വിക്കറ്റും നേടി.

നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്താണ് ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 94 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

Scroll to Top