ബദ്രിയാനഗറിലെ മതേതര മണ്ണ് യുഡിഎഫിന് അനുകൂല ഘടകം.-എ കെ എം അഷ്‌റഫ് എംഎല്‍എ.

കുമ്പള.ബദ്രിയ നഗറിലെ മതേതര മണ്ണ് യുഡിഎഫിന് അനുകൂല ഘടകമെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് അഭിപ്രായപ്പെട്ടു. കുമ്പള ഗ്രാമപഞ്ചായത്ത് 20-ആം വാര്‍ഡ് ബദ്രിയാനഗര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരാലും,ബദ്രിയാ നഗറും മുസ്ലിം ലീഗിനെ നെഞ്ചിലേറ്റുന്നവ രുടെ നാടാണ്.അത് എന്നും ഹരിത കോട്ടയായി നിലനില്‍ക്കും. ഇവിടെ വിവാഗീയത ഉണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അത് ഈ മണ്ണില്‍ വില പോവില്ലെന്ന് എ കെ എം അഷറഫ് പറഞ്ഞു. യോഗത്തില്‍ എം എം അബൂബക്കര്‍ പെര്‍വാഡ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി നാസര്‍ ബദ്രിയാ നഗര്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും,കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ബഷീര്‍ മുഹമ്മദ് കുഞ്ഞി, സ്ഥാനാര്‍ത്ഥി വിപി അബ്ദുല്‍ഖാദര്‍ ഹാജി,കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി എന്‍ മുഹമ്മദലി, അഷ്‌റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, കുഞ്ഞഹമ്മദ്, അബു ബദ്രിയാ നഗര്‍,അസീസ് കളത്തൂര്‍,സെഡ് എ കയ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.എം കെ അഹമ്മദ് നന്ദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് 101 അംഗ സമിതിക്ക് രൂപം നല്‍കി.അഷ്‌റഫ് പെര്‍വാഡ് (ചെയര്‍മാന്‍)മോനു (കണ്‍വീനര്‍ ).

Scroll to Top