അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ടാക്‌സികള്‍; സമരം ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ കമ്മീഷന്‍ കൊള്ളയ്‌ക്കെതിരെ

ജൂലൈ 21 മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ ഉയര്‍ന്ന കമ്മീഷന്‍ ഈടാക്കുന്നതിന് എതിരെയാണ് സമരം.
തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍. ജൂലൈ 21 മുതല്‍ സമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഊബര്‍, ഓല, റാപ്പിഡോ കമ്പനികള്‍ക്കെതിരെയാണ് പ്രതിഷേധം. സര്‍ക്കാര്‍ സംരംഭമായ കേരള സവാരിക്കെതിരെയും പ്രതിഷേധമുണ്ട്. കമ്പനികള്‍ കമ്മീഷന്‍ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ് ആവശ്യം.

1000 രൂപയ്ക്ക് ഓടിയാല്‍ 500 രൂപ കമ്മീഷനായി കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ വലിയ നഷ്ടത്തിലാണ് ഓടുന്നത്. കൂടെ ഇരട്ടി കമ്മീഷനും കൂടിയാകുമ്പോള്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഓടി കിട്ടുന്ന തുക വാഹനത്തിന്റെ മെയിന്റനന്‍സിന് പോലും തികയുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

Scroll to Top