വിദ്യാനഗറില്‍ രണ്ട് ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍.


പൈക്ക പന്നിപ്പാറ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ
മുഹമ്മദ് അഫീഫിനെയാണ് വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ് എസ്. ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ലഹരിമരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ പട്രോളിംഗിനിടെ 2 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിലായി.
മുട്ടത്തോടി വില്ലേജില്‍ ആലംപാടി അറഫ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും നിലവില്‍ പൈക്ക പന്നിപ്പാറ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് അഫീഫ് കെ.എയെയാണ് വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ് എസ്. ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്ദിരാനഗറിലെ കാര്‍ യാര്‍ഡിന് സമീപം വിദ്യാനഗര്‍ പോലീസ് പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിനിടെ റോഡ് സ്‌കൂട്ടറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. പോലീസ് സംഘത്തെ കണ്ടതോടെ വാഹനത്തില്‍ നിന്നും ഒളിച്ചുമാറാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ധരിച്ചിരുന്ന ജീന്‍സിന്റെ പിന്‍ പോക്കറ്റില്‍ നിന്നും ചെറിയ സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയില്‍ 2 ഗ്രാം MDMA കണ്ടെത്തുകയുമായിരുന്നു. പ്രതി സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ GSCPO പ്രശാന്ത് , CPO പ്രമോദ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Scroll to Top