തളങ്കര മുസ്ലീം ഹൈസ്‌കൂളില്‍ എം.എസ്.എസ് ലേഡീസ് വിംഗിന്റെ സ്‌നേഹസേവനം

എം.എസ്.എസ് കാസര്‍ഗോഡ് യൂണിറ്റ് ലേഡീസ് വിംഗ് വീണ്ടും സ്‌നേഹസമ്മാനവുമായി തളങ്കര ജി.എം.വി.എച്ച്.എസ്.എസ് സ്‌കൂളിലെത്തി. സ്‌കൂളിലെ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) വിദ്യാര്‍ത്ഥികള്‍ക്കായി റിഫ്രഷ്‌മെന്റുകള്‍ വിതരണം ചെയ്യുന്നതിനായാണ് പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയത്. റിഫ്രഷ്‌മെന്റ് സാധനങ്ങള്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു പി ടീച്ചര്‍ക്ക് എം.എസ്.എസ് ലേഡീസ് വിംഗ് പ്രസിഡന്റ് സാബിറാ എവറസ്റ്റ് കൈമാറി.

ചടങ്ങില്‍ എസ്.പി.സി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീജിന മാഡം, ശ്രീരാജ് സാര്‍, സി.പി.ഒ ഡോ. റഫീഖ് എ., പി.ടി.എ പ്രസിഡന്റ് സമീര്‍, വൈസ് പ്രസിഡന്റ് നൗഫല്‍, വാര്‍ഡ് കൗണ്‍സിലര്‍ അര്‍ഷീന സുബൈര്‍, എം.എസ്.എസ് ലേഡീസ് വിങ് ട്രഷറര്‍ സാഹിറ വിന്നര്‍,വൈസ് പ്രഡിഡന്റ് മറിയം ഒ.കെ, ജോയിന്റ് സെക്രട്ടറി മെഹറുന്നീസ ഹമീദ്, മെമ്പര്‍മാരായ ഫൗസിയ ഉപ്പള, ശബാന ഷാഫി, ഷാഹിന ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്ന ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് എം.എസ്.എസ് ലേഡീസ് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.

Scroll to Top