Home Kasaragod കാസര്‍കോട് മംഗലാപുരം റൂട്ടില്‍ കേരള കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യം അനുവദിക്കണം മുസ്ലിം ലീഗ്

കാസര്‍കോട് മംഗലാപുരം റൂട്ടില്‍ കേരള കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യം അനുവദിക്കണം മുസ്ലിം ലീഗ്

by KCN CHANNEL
0 comment

കാസര്‍കോട്: ദേശസാല്‍കൃത റൂട്ടായ കാസര്‍കോട് നിന്നും മംഗലാപുരത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യം കെഎസ്ആര്‍ടിസി ബസ്സുകളില്‍ ലഭിക്കുന്നില്ല. ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളോ സീറ്റ് ലഭിക്കാതെയാണ് വിദ്യാര്‍ഥികള്‍ കര്‍ണാടക സംസ്ഥാനത്ത് മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്നത്. കര്‍ണാടക കെഎസ്ആര്‍ടിസി ബസ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ കേരള കെഎസ്ആര്‍ടിസി ബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ ചാര്‍ജ് വാങ്ങി അവരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്. ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാണ് മംഗലാപുരം യാത്രക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് കേരള കെഎസ്ആര്‍ടിസി ബസ്സുകള്‍ ഈടാക്കുന്നത്.
ഈ നടപടി വിദ്യാര്‍ത്ഥികളുടെ കടുത്ത ക്രൂരതയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടവരെ കത്ത് മുഖേനയും നേരിട്ടും പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. രണ്ടു ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് പ്രത്യക്ഷ സമര പോരാട്ടങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി നാസര്‍ ചെര്‍ക്കളം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനോട് ഇമെയിലിലൂടെ ആവശ്യപ്പെട്ടു.

You may also like

Leave a Comment