; റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി
വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ച റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി. വഖഫ് സംയുക്ത പാര്‍ലമെന്റ് സമിതി അധ്യക്ഷന്‍ ജഗതാംബിക പാല്‍ പാര്‍ലമെന്റില്‍ എത്തിയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സ്പീക്കറുടെ അവതരണ അനുമതിയോടെ ജെപിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഏഴാമത്തെ ഐറ്റമായാണ് ബില്ല് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനായി സര്‍ക്കാര്‍ ലിസ്റ്റ് ചെയ്ത ബില്ലുകളില്‍ വഖഫ് നിയമഭേദഗതി ബില്ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തഴഞ്ഞുവെന്ന പ്രതിപക്ഷ ആരോപണം ജെ പി സി അധ്യക്ഷന്‍ ജഗതാംബിക പാല്‍ തള്ളി. എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതെന്നും വിശദീകരണം.
14 വ്യവസ്ഥകളിലെ ഭേദഗതികളോടെയാണ് വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതി
റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. റിപ്പോര്‍ട്ടില്‍ വിവാദ വ്യവസ്ഥകളില്‍ ബഹുഭൂരിഭാഗവും നിലനിര്‍ത്തിയതായാണ് വിവരം. 44 ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദേശിച്ചിരുന്നു എങ്കിലും വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് തള്ളിയിരുന്നു.