CJP നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്; സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി
ഡല്‍ഹി: CJP നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവര്‍ക്കാണ് ഓഫീസിലേക്ക് വിളിച്ചുകൊണ്ട് നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജന്തര്‍ മന്ദറിലേക്ക് പ്രതിഷേധിക്കാന്‍ എത്തുന്നതിനിടെ സര്ക്കാര്‍ ഉത്തരവ് ലംഘിച്ചതിനാണ് ഉത്തരവ്. സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഇന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്.
ഇന്നലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നല്‍കി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കളായ അശുതോഷും സൗരവും പുറത്തിറങ്ങിയത്. 7 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സിജെപി നേതാക്കളുടെ നടപടിയിലും വ്യവസ്ഥകള്‍ ലംഘിച്ചതിലും സ്‌പെഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയാണ് സിജെപിക്കേറ്റത്.
കൂടാതെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിയില്‍ ഉറപ്പ് നല്‍കി മാപ്പ് പറഞ്ഞാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിജെപിയുടെ തുടര്‍ നീക്കങ്ങള്‍ നിര്‍ണയാകമാണ്. ജന്തര്‍ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സിജെപി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ. എന്തായാലും തുടര്‍ സമരങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുകയാണെന്നാണ് സിജെപി നേതാക്കള്‍ പറയുന്നത്.
