Advertisement

തളങ്കര റെയ്ഞ്ച് സര്‍ഗ വസന്തം ‘മുസാബഖ’ സമാപിച്ചു

By kcnchannel / October 22, 2026

തളങ്കര: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റിയും മദ്‌റസാ മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിച്ച ‘സര്‍ഗ വസന്തം’ റെയ്ഞ്ച് തല കലാസാഹിത്യ മുസാബഖ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സജ്ജമാക്കിയ പ്രൊഫ. കെ. ആലിക്കുട്ടി ഉസ്താദ് നഗറില്‍ സമാപിച്ചു.
രാവിലെ റൈഞ്ച് പ്രസിഡന്റ് ഹസൈനാര്‍ ഹാജി തളങ്കര പതാക ഉയര്‍ത്തി. കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ചിലെ വിവിധ മദ്‌റസകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വിവിധ കാറ്റഗറികളിലെ കലാമത്സരങ്ങള്‍ വിവിധ വേദികളിലായി നടന്നു
വൈകുന്നേരം നടന്ന സമാപന സംഗമം യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനും പ്രോഗ്രാം ചെയര്‍മാനുമായ ഹനീഫ് കെ.എം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിതരണം ചെയ്തു.
ചടങ്ങില്‍ മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി, മദ്‌റസാ മാനേജ്മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, മുഹമ്മദ് ഹാജി വെല്‍കം, ടി എ ഷാഫി,
അബ്ദുല്‍ റസ്സാഖ് ഹാജി പട്ടേല്‍, എ.പി. അബ്ദുല്‍ റഹ്‌മാന്‍ മൗലവി എളമരം, അഷ്‌റഫ് അസ്‌നവി മര്‍ദള, അബൂബക്കര്‍ സിയാദ്, യു കെ യൂസുഫ്, ശംസുദ്ദീന്‍ തായല്‍, മൊയ്തു ഹാജി പള്ളിക്കാല്‍, സിദ്ദീഖ് ചക്കര, ഹനീഫ പള്ളിക്കാല്‍
ശാഫി തെരുവത്ത്, അബ്ദുള്ള ഹാജി കെ.എം, അബ്ദുല്‍ നാസിര്‍ എം.എം, ശഫീഖ് ദാവൂദ്, അമാനുള്ള കെ.എം, അബ്ദുല്‍ ലത്തീഫ്, ശരീഫ് വോളിബോള്‍, സഈദ് ഹാമിദി, അര്‍ഷദ് ഹുദവി ബാങ്കോട്, ഇഖ്ബാല്‍ ഹാമിദി, അബ്ദുല്‍ റഹ്‌മാന്‍ വഹബി, കെ. ഉസ്മാന്‍ മൗലവി, അബ്ദുല്‍ ലത്തീഫ് അഷ്‌റഫി, അമാനുള്ള അങ്കാര്‍, മൊയ്തു കമ്പ്യൂട്ടര്‍, യൂനുസ് തളങ്കര, ലത്തീഫ് സിംകോ , അബ്ദുല്‍ ഖാദര്‍. കെ കെ പുറം, അഹമ്മദലി കമ്പാര്‍ സംബന്ധിച്ചു.