മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബ്രഹ്‌മ കോഹ?ഗ്‌നിഷന്‍ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തു. മലപ്പുറം സൈബര്‍ പോലീസാണ് കേസെടുത്തത്
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബ്രഹ്‌മ കോഹ?ഗ്‌നിഷന്‍ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തു. മലപ്പുറം സൈബര്‍ പോലീസാണ് കേസെടുത്തത്. നിലവിളക്ക്, ഹലാല്‍, ഹറാം എന്നീ മത ആശയങ്ങള്‍ ഉപയോഗിച്ച് വിദ്വേഷവും, ശത്രുതയും ഉണ്ടാക്കാന്‍ യൂട്യൂബര്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരത്തെ പരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ യൂട്യൂബര്‍ അശ്ലീല പരാമര്‍ശം അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തത്.
യൂട്യൂബര്‍ക്കെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ പരിപാടിയില്‍ പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമര്‍ശങ്ങളാണ് വീഡിയോയിലുള്ളതെന്ന് യൂത്ത് ലീഗ് പറയുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാഫി കാടേങ്ങല്‍ ആണ് പരാതി നല്‍കിയത്.




