Home Kasaragod ലഹരിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവല്‍ക്കരണംവണ്‍ മില്യന്‍ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

ലഹരിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ബോധവല്‍ക്കരണംവണ്‍ മില്യന്‍ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കാസര്‍കോട്: ലഹരിക്കെതിരെ ജനമനസ്സുകളെ ഉണര്‍ത്താന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ വണ്‍ മില്യണ്‍ ഷൂട്ടും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ശക്തമായ ബോധവല്‍ക്കരണം നടത്തി ലഹരി മാഫിയക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ ബോധവത്കരണ പരിപാടി നടത്തിയത്.രാജ്യത്തിന്റെ പ്രതീക്ഷയായ പുതു തലമുറയെ ലഹരിയില്‍ നിന്നും സംരക്ഷിക്കാന്‍ നിരന്തരമായ ബോധവല്‍ക്കരണം അനിവാര്യമാണ്. സൈ്വര്യ സമൂഹത്തെ തകര്‍ക്കുന്ന ഈ വിപത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണം. ഇതിനായുള്ള പ്രചരണമായാണ് വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞ പരിപാടിയും യൂത്ത് ലീഗ് സംഘടിപ്പിച്ചത്.
കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ലഹരി വിരുദ്ധ പ്രതിഞജ ചൊല്ലിക്കൊടുത്തു മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് റഷീദ് ഗസാലിനഗര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ഫിറോസ് അടുക്കത്ത്ബയല്‍, മണ്ഡലം ഭാരവാഹികളായ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ അഷ്ഫാഖ് അബൂബക്കര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, ഇക്ബാല്‍ ബാങ്കോട്, ശിഹാബ് ഊദ്, കെ എഫ് എ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിദീഖ് ചക്കര, രാജന്‍ മാഷ്, കമ്മു തളങ്കര, ഇംത്തിയാസ് ഖാസിലൈന്‍, നസ്സ ഖാസിലൈന്‍, അക്രം റാസി കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലഹരിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ടൗട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്യുന്നു

You may also like

Leave a Comment