കേന്ദ്രം കേരളത്തിന് അനുവദിക്കാന്‍ ഇടയുള്ള എയിംസ് കോഴിക്കോട് ജില്ലയ്ക്ക് നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടും എയിംസ് കാസറഗോഡ് ജില്ലക്ക് അനുവദിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ അഡ്വ. സുബീഷ് ഋഷികേശ് മുഖേന ഹൈ കോടതിയില്‍ നല്‍കിയ ഹരജിയിന്‍മേല്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുടെ ബഞ്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയെടുക്കുന്ന തീരുമാനങ്ങള്‍ ഗുണത്തിലേറെ ദോഷം ചെയ്യുവാന്‍ കാരണമായേക്കാവുന്ന സാഹചര്യത്തില്‍ ആരോഗ്യ പിന്നോക്ക മേഖലകളെ ഒഴിവാക്കി കൊണ്ട് കോഴിക്കോട് തന്നെ എയിംസ് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ കാരണമെന്തെന്ന് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള സര്‍ക്കാരിന് നോട്ടീസ് അയച്ച സാഹചര്യത്തില്‍ മുന്‍ തീരുമാനത്തില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉള്‍പ്പെടുത്തി പുതിയ പ്രൊപ്പോസല്‍ കേന്ദ്രത്തിന് നല്‍കണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അനുവദിക്കുന്ന
എയിംസ് കാസറഗോഡ് ജില്ലയില്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമര മുഖത്ത് ഇറങ്ങിയത് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണെന്നും വേറൊരു ജില്ലയിലും ഇങ്ങിനെ ഒരു ആവശ്യം ഉന്നയിച്ചു കൊണ്ട് ആരും സമരം നടത്തിയിട്ടില്ലെന്നും എന്നിട്ടും ആരോഗ്യ മേഖലയില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോടിനെ അവഗണിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ന്യായീകരിക്കാന്‍ പറ്റില്ലെന്നും കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
എയിംസ് വിഷയം സര്‍ക്കാര്‍ പുനഃപരിശോധിക്കണം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
30