Tuesday, February 25, 2025
Home Kasaragod ‘യുഎഇ അമാസ്‌ക് ഫെസ്റ്റ് സീസന്‍ 5’ ലോഗോ പ്രകാശനം ചെയ്തു

‘യുഎഇ അമാസ്‌ക് ഫെസ്റ്റ് സീസന്‍ 5’ ലോഗോ പ്രകാശനം ചെയ്തു

by KCN CHANNEL
0 comment

ദുബായ് :2025 ഫെബ്രുവരി 22,23 തിയ്യതികളിലായി ദുബായ് ഖിസൈസിലെ ബില്‍വ സ്‌കൂളില്‍ വെച്ച് നടക്കുന്ന യുഎഇ അമാസ്‌ക് ഫെസ്റ്റ് സീസണ്‍ 5 ന്റെ ലോഗോ പ്രകാശനം ദുബായിലെ മുതിര്‍ന്ന അഭിഭാഷകനും മുസാബ് അലി അല്‍ നഖ്ബി അഡ്വകേറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ട്ടറും പൊതു പ്രവര്‍ത്തകനുമായ അഡ്വ:ഇബ്രാഹിം ഖലീല്‍ അരിമല നിര്‍വഹിച്ചു.
ചടങ്ങില്‍ യുഎഇ അമാസ്‌ക് ചെയര്‍മാന്‍ ഷാഫി അബ്ദുല്ല, കണ്‍വീനര്‍ ഉനൈസ് ചൂരി, ക്ലബ് ഭാരവാഹികളായ ജലീല്‍ ഗോവ, സുഹൈല്‍ കോപ, അബുതാഹിര്‍, റാഷിദ് എ. ആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫുട്ബാള്‍, ക്രിക്കറ്റ് പ്രീമിയര്‍ ലീഗും കുടുംബ സംഗമവും കുട്ടികള്‍ക്കായുള്ള കല പരിപാടികളും ഉള്‍പ്പടെ വിപുലമായ രീതിയിലായിരിക്കും യുഎഇ അമാസ്‌ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

You may also like

Leave a Comment