ആലംപാടി സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു മേനി വിജയം നേടികൊടുത്ത അദ്ധ്യാപകര്‍ക് ആസ്‌ക് ആലംപാടിയുടെ സ്‌നേഹോപഹാരം

ആലംപാടി: ആലംപാടി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2025-26 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂര്‍ മേനി നേടി കൊടുത്ത അധ്യാപകരെ സ്‌കൂളില്‍ വെച്ച് ആസ്‌ക് ആലംപാടി ജി സി സി കമ്മിറ്റി ഒരുക്കിയ സ്‌നേഹ സമ്മാന ചടങ്ങില്‍ ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ് സ്‌നേഹോപഹാരം കൈമാറി, ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ആസ്‌ക് ജി സി സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ്, വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റംല, ഹെഡ്മാസ്റ്റര്‍ ഹക്കീം, ജില്ലാ യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ്, അദ്ധ്യാപകന്‍ ജുനൈദ്, അദ്ധ്യാപികരായ സുലൈഖ, അഞ്ജലി, സിന്ധു, ഡോ:അബ്ദുല്‍ ഹമീദ്, പി ടി എ പ്രസിഡന്റ് കെ കെ അബൂബക്കര്‍, എന്നിവര്‍ സംബന്ധിച്ചു

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍
ശസ്ത്രക്രിയയ്ക്കിടയില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വിശി. പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ച് ആരംഭിച്ചത്. എല്‍ ഐ സി ഓഫീസിനു സമീപത്തു പൊലീസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ വശങ്ങളിലൂടെ മുന്നോട്ടോടി. ഇതിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇതോടെയാണ് പൊലീസ് ലാത്തി
വീശിയത്. തുടര്‍ന്ന് മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ എം വി രതീഷ്, സുഭാഷ് പാടി, സാദിഖ് ചെറുഗോളി, എന്‍ ഗിരീഷ് സംസാരിച്ചു.
ബേഡകം തലേക്കുണ്ടിലെ 9 വയസുകാരന്‍ മുഹമ്മദ് ഇയാസ് ബുധനാഴച്ചയാണ് ശസ്ത്രക്രിയയ്ക്കിടയില്‍ ജനറല്‍ ആശു പത്രിയില്‍ മരിച്ചത്.

Scroll to Top