കാസര്‍കോഡ് : ആഭരണ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഹിസ്താര’ പ്രീമിയം ജ്വല്ലറി എക്‌സിബിഷന് കാസര്‍കോട് സിറ്റി ഗോള്‍ഡ് ഷോറൂമില്‍ തുടക്കമായി. ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങളായ ഖദീജ ജാഫര്‍, ജാഫര്‍ കമാല്‍ എന്നിവര്‍ ചേര്‍ന്ന് എക്‌സിബിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സിറ്റി ഗോള്‍ഡ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ബ്രാഞ്ച് മാനേജര്‍ തംജീദ്, ഡയറക്ടര്‍മാരായ ഇര്‍ഷാദ്, നൗഷാദ്, ദില്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
എക്‌സിബിഷനിലെ ആദ്യ സ്വര്‍ണ്ണാഭരണ വില്‍പ്പന സി.എം. അബ്ദുല്‍ റഹിമാനും, രണ്ടാമത്തെ സ്വര്‍ണ്ണാഭരണ വില്‍പ്പന ശ്രീ. ഷുഹൈബ്, ശ്രീമതി. നാസിയ എന്നിവര്‍ക്കും നല്‍കി നിര്‍വ്വഹിച്ചു. കൂടാതെ, ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന ഹസീന റഹീമും, രണ്ടാമത്തെ വില്‍പ്പന ഷഹാന എ.കെ.യും സ്വീകരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത മനോഹരവും വൈവിധ്യമാര്‍ന്നതുമായ പ്രീമിയം ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ജൂലൈ 15 മുതല്‍ ആരംഭിച്ച ഈ പ്രദര്‍ശനത്തില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എക്‌സിബിഷനോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് സിറ്റി ഗോള്‍ഡ് നല്‍കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് ക്യാരറ്റിന് 12,000 രൂപയുടെ ഡിസ്‌കൗണ്ടും, പ്രീമിയം സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 40% വരെ ആകര്‍ഷകമായ ഡിസ്‌കൗണ്ടും ഈ എക്‌സിബിഷനിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.




