മുഹമ്മദ് ജുസൈറിന്റെ നേട്ടം നാടിന്റെ അഭിമാനംചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്

മേല്‍പ്പറമ്പ് കേരള സാങ്കേതിക സര്‍വ്വകലാശാല (KTU) ബി.ടെക് ലാറ്ററല്‍ എന്‍ട്രി (LET) പ്രവേശന പരീക്ഷയില്‍ ഓള്‍ കേരള 19-ാം റാങ്ക് എന്ന മികച്ച വിജയം കൈവരിച്ചുകൊണ്ട്, കേരളത്തിലെ ഏറ്റവും മികച്ച ക്യാമ്പസുകളിലൊന്നായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രത്തില്‍ (CET) ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (EEE) പ്രവേശനം നേടിയ മുഹമ്മദ് ജുസൈര്‍ മാക്കോടിന് ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പ് യു എ ഇ കമിറ്റി ഏര്‍പ്പെടുത്തിയ
വിദ്യാനിധി അവാര്‍ഡ് നല്‍കി ആദരിച്ചു

ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബുബക്കര്‍ ഉല്‍ഘാടനം ചെയ്തു

ജൂസൈറിന്റെ കഠിനാധ്വാനവും അര്‍പ്പണ ബോധവുമാണ് ഈ വിജയത്തിന്റെ പിന്നിലെന്നും രക്ഷിതാക്കള്‍ക്കും നാടിനും സമൂഹത്തിനും ഗുണകരമാകുന്ന പ്രവര്‍ത്തനം ജുസൈറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

ജുസൈറിനുള്ള വിദ്യാനിധി അവാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു

ക്യാഷ് അവാര്‍ഡ് ചന്ദ്രഗിരി യു എ ഇ കമിറ്റി പ്രസിഡന്റ് ഹാരിസ് കല്ലട്ര നല്‍കി

ക്ലബ്ബ് പ്രസിഡന്റ്
മുഹമ്മദ് കോളിയടുക്കം* *അധ്യക്ഷത വഹിച്ചു

ഹാരിസ് കല്ലട്ര
(ചന്ദ്രഗിരി യു.എ ഇ കമിറ്റി പ്രസിഡന്റ്)
വിജയന്‍ മാഷ്
(തമ്പ് മേല്‍പ്പറമ്പ്)
ഫസല്‍ റഹ്‌മാന്‍ ബി. എം
(ജിംഖാന മേല്‍പ്പറമ്പ്)
അനൂപ് കളനാട് (കെ വി വി എ .സ്)
റൗഫ് കെ ജി എന്‍
(യു . എ ഇ ഗള്‍ഫ് കമിറ്റി ജനറല്‍ സെക്രട്ടറി)
മന്‍സൂര്‍ ഒരവങ്കര (ഖത്തര്‍)*
രാഘവന്‍ എം
എന്നിവര്‍ സംസാരിച്ചു
ക്ലബ്ബ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും
ബദറുദ്ദീന്‍സി .ബി
നന്ദിയും പറഞ്ഞു

Scroll to Top