‘സര്‍പ്പജാലകം’ പ്രകാശനം ചെയ്തു

ലോക സര്‍പ്പ ദിനമായ ജൂലൈ 16 നോടനുബന്ധിച്ച് കാസര്‍കോട് വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ സര്‍പ്പ ബോധവല്‍ക്കരണ കൈപ്പുസ്തകം സര്‍പ്പജാലകം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര സര്‍പ്പ ദിനത്തിനോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍പ്പജാലകം വിതരണം ചെയ്യും. സ്‌കൂള്‍തലത്തില്‍ സര്‍പ്പ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ഈ കൈപുസ്തകം ഉപയോഗിക്കാവുന്നതാണ്.സര്‍പ്പ ആപ്പുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസുകള്‍ വിവിധ സ്‌കൂളുകളില്‍ നേരത്തെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഈ സ്‌കൂളുകളിലും സര്‍പ്പജാലകം വിതരണം ചെയ്യും. കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നല്‍കും.

Scroll to Top