ഗള്‍ഫ് സംഘര്‍ഷം; കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് മാറ്റം

ന്ന് രാത്രി ഏഴ് മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ പുലര്‍ച്ചെ 2.30 ന് പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി 10 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍ വിമാനം നാളെ രാവിലെ 8 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും.
കൊച്ചി: ഗള്‍ഫിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്റി. ഇന്ന് രാത്രി ഏഴ് മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ (17 വെള്ളിയാഴ്ച) പുലര്‍ച്ചെ 2.30 ന് പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി 10 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍ വിമാനം നാളെ രാവിലെ 8 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. രാത്രി 8.30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10 നാണ് പുറപ്പെടുക.

Scroll to Top