എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരണം ഉദ്ഘാടനം ചെയ്തു

കേരളം എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ കാസര്‍കോട് ജില്ലയിലെ ജീവനക്കാരുടെ ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടനം കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.വി റഫീക്ക് നിര്‍വഹിച്ചു. അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ ഇന്‍ ചാര്‍ജായ ഇ.പി ഉഷ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഇന്‍ ചാര്‍ജ് ഇ.ഷൈമ, സൂപ്രണ്ട് കെ.ടി സന്തോഷ്, പി.എഫ് ഗൈന്‍, നോഡല്‍ ഓഫീസര്‍ ഡി.അരുണാകുമാരി, സെക്ഷന്‍ ക്ലാര്‍ക്ക് എ.കെ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.സതീശ സ്വാഗതവും കെ.പി രാഹുല്‍ നന്ദിയും പറഞ്ഞു.

Scroll to Top