പിഴവുകള്‍ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികള്‍ തുടങ്ങി’; അമ്മ അം?ഗങ്ങള്‍ക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

അതേ സമയം, ശ്വേതയെ എതിര്‍ക്കുന്നവര്‍ കത്തിന് മറുപടി നല്‍കിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുന്‍സിഫ് കോടതി കേസ് പരിഗണിക്കും.
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മ അംഗങ്ങള്‍ക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകള്‍ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താന്‍ ഉള്ള നടപടികള്‍ തുടങ്ങിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോള്‍ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിര്‍വഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസവും ഇല്ല എന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം, ശ്വേതയെ എതിര്‍ക്കുന്നവര്‍ കത്തിന് മറുപടി നല്‍കിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുന്‍സിഫ് കോടതി കേസ് പരിഗണിക്കും.

Scroll to Top