Home National വഖഫ് ബില്‍ പുരോഗമനപരമായ തീരുമാനം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം’; രാഷ്ട്രപതി

വഖഫ് ബില്‍ പുരോഗമനപരമായ തീരുമാനം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം’; രാഷ്ട്രപതി

by KCN CHANNEL
0 comment

കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞും പദ്ധതികള്‍ എടുത്തുപറഞ്ഞും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞും പദ്ധതികള്‍ എടുത്തുപറഞ്ഞും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിവാദമായ വഖഫ് ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം.

വഖഫ് ബില്‍ പുതിയ മുന്നേറ്റമെന്നും സര്‍ക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനം ഈ സര്‍ക്കാര്‍ എടുത്തു. ആ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ് എന്നും രാഷ്ട്രപതി പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെയും, നേട്ടങ്ങളെയും രാഷ്ട്രപതി എടുത്തുപറഞ്ഞു. രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി. പി എം കിസാന്‍, ആയുഷ്മാന്‍ പദ്ധതികളിലൂടെ ഒരുപാട് പേര്‍ക്ക് സഹായം എത്തി. അതി വേഗത്തിലാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇന്ത്യ ലോകത്തെ മൂന്നാം ശക്തിയായി അതിവേഗം വളരുകയാണ് എന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീ ശക്തിയും സ്ത്രീകളുടെ ഉന്നമനവുമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാം വിക്ഷേപണം നടത്തിയ ഐഎസ്ആര്‍ഒയെയും രാജ്യത്തെ കായിക താരങ്ങളെയും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യം ഡിജിറ്റല്‍ രംഗത്ത് വലിയ പുരോഗതിയുണ്ടാക്കിയെന്നും ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ മുന്നിലാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ദളിതരുടെയും ആദിവാസികളുടെയും ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും പറഞ്ഞു.

You may also like

Leave a Comment