തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് സയില്‍ ബിഹാറിനെ ഇന്നിംഗ്സിനും 169 റണ്‍സിനും തോല്‍പ്പിച്ചതോടെയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്. മത്സരത്തിന് മുമ്പ് ആറ് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ബിഹാറിനെതിരെ ഇന്നിംഗ്സ് ജയം നേടിയതോടെ കേരളത്തിന് 28 പോയിന്റായി. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ ഹരിയാന തോറ്റാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി തന്നെ കേരളത്തിന് ക്വാര്‍ട്ടറിലെത്താം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 351 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്സില്‍ ബിഹാര്‍ 64ന് പുറത്തായി. പിന്നാലെ ഫോളോഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്സില്‍ 118 റണ്‍സിനും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ബിഹാറിനെ തകര്‍ത്തത്.
രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം
26