ചൗക്കി :എന്‍. എച്ച് 66 തലപ്പാടി -ചെങ്കള റീച്ചിലെ ഊരാലുങ്കല്‍ കോണ്‍ട്രാക്ടിങ്ങ് സൊസൈറ്റിയുടെ 39 കിലോമീറ്റര്‍ റീച്ചില്‍ ചന്ദ്രഗിരി ഗസ്റ്റ് ഹൌസ് മുതല്‍ സി.പി.സി.ആര്‍.ഐ വരെയുള്ള രണ്ട് കിലോമീറ്ററില്‍ മാത്രം സ്ട്രീറ്റ് ലൈറ്റ് ഒഴിവാക്കി എന്‍.എച്ച്.എ.ഐ യുടെയും, യു എല്‍.സി.സി യുടെയും വിചിത്രമായ നടപടി
പ്രദേശവാസികളുടെ കത്തിനുള്ള മറുപടിയിലാണ്, രണ്ട് കിലോമീറ്റര്‍ മാത്രം വരുന്ന പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റിന് എസ്ടിമേറ്റ് ഇല്ല എന്ന വിചിത്രമായ മറുപടി നല്‍കിയത്
ഇത് തികച്ചും ആവിശ്വാസനീയമായ മറുപടിയാണ്,
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ചന്ദ്രഗിരി ഗസ്റ്റ് മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ തോട്ട വിള ഗവേഷണ കേന്ദ്രത്തിന്റെ പ്രധാന കവാടം വരെയാണ് ലൈറ്റുകള്‍ ഒഴിവാക്കിയിട്ടുള്ളത്
പഞ്ചായത്ത് ഓഫീസ്, കേന്ദ്രീയ വിദ്യാലയം, കല്ലങ്കയ് എല്‍.പി.സ്‌കൂള്‍, ക്ഷേത്രവും മസ്ജിദും ഉള്‍പ്പെടെ നിരവതി ആരാധാനാലയവും ഈ ചൈനേജില്‍ ഉണ്ട്, മാത്രമല്ല ചൗക്കി ടൗണും ഇതേ ചൈനേജിലാണ്,
ദേശീയ പാത ഉദ്യോഗസ്ഥരും കോണ്‍ട്രാക്റ്റിങ് കമ്പനിയും തമ്മിലുള്ള എന്തോ അഡ്ജസ്റ്റ്‌മെന്റ്കാരണമാണ് ഈ ചൈനേജില്‍ സ്ഥാപിക്കണ്ട കോടികളുടെ ലൈറ്റ് മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത്, അല്ലാതെ ദേശീയ പാതയിലെ ജനവസ കേന്ദ്രമായ രണ്ട് കിലോമീറ്റര്‍ മാത്രം ലൈറ്റ് ഒഴിവാക്കിയത്തി നുള്ള കാരണം വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ദേശിയ പാത അധികൃതര്‍ക്ക് ഉണ്ട്,
6 മാസം മുമ്പ് ഈ മേഘലയില്‍ സ്ഥാപിച്ച ലൈറ്റ്കള്‍ എടുത്ത് മാറ്റുന്നതിനിടെ യൂത്ത് ലീഗ് കല്ലങ്കയ് ശാഖ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ ലൈറ്റ്കള്‍ ഊരി മാറ്റുന്നതില്‍ നിന്ന് കോണ്‍ട്രാക്റ്റിങ് കമ്പനി പിന്മാറിയത്
ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു
പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ്, ജന:സെക്രട്ടറി സിദ്ദിഖ് ബേക്കല്‍, ട്രഷരര്‍ കബീര്‍ പി.എം, ഭാരവാഹികളായ മുഹമ്മദ് കുന്നില്‍, എസ്.എം. നൂറുദ്ദിന്‍ , എ.കെ. ഷാഫി, കെ. ബി.അഷ്റഫ്, കരീം ചൗക്കി, എം.എം. അസീസ്, സംബന്ധിച്ചു
എന്‍. എച്ച് 66 രണ്ട് കിലോമീറ്ററില്‍ സ്ട്രീറ്റ് ലൈറ്റ് ഒഴിവാക്കിയതില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് മുസ്ലിം ലീഗ്
57