32
പാറക്കട്ട: എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ ചെമനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി ഹസ്സന് മുഫാസിനെ മുസ്ലിം യൂത്ത് ലീഗ് പാറക്കെട്ട ശാഖാ കമ്മിറ്റി അനുമോദിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി ഉപഹാരം നല്കി. യൂത്ത് ലീഗ് പാറക്കെട്ട ശാഖാ പ്രസിഡന്റ് ജുനൈദ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമദ് സി എസ് സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിയാബ് പാറക്കെട്ട, മുസ്തഫാ പി എ, അബ്ബാസ് ഐ പി, മുഹമ്മദ് കുഞ്ഞി, ഷെക്കീല്‍ ബി എം, സുഹൈല്‍ പി എം, നൂറ ഫറ എന്നിവര്‍ പങ്കെടുത്തു.