ജില്ലാ സബ് ജൂനിയര്‍ & മിനി ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇളമ്പച്ചി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും, ഇടയിലെക്കാട് നോര്‍ത്ത് ബ്രദേഴ്‌സും ചാമ്പ്യന്‍മാര്‍

..
തൃക്കരിപ്പൂര്‍ – കാസര്‍ഗോഡ് ജില്ലാ ടെന്നിക്കോയ്റ്റ് സബ് ജൂനിയര്‍ & മിനി ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇളമ്പച്ചിയും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നോര്‍ത്ത് ബ്രദേര്‍സ് ഇടയിലെക്കാടും ചാമ്പ്യന്‍മാരായി.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വി പി പി എം കെ പി എസ് ജി വി എച്ച് എസ് എസ് തൃക്കരിപ്പൂരിനാണ് രണ്ടാംസ്ഥാനം.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രിയദര്‍ശിനി ഇടയിലെക്കാടിനാണ് രണ്ടാംസ്ഥാനം.
ആലപ്പുഴയില്‍ വെച്ച് ഈ മാസം 29,30 തീയ്യതികളില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്നു.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം മനു നിര്‍വഹിച്ചു. ഫാദര്‍ മാത്യു തൈക്കല്‍ മുഖ്യാതിഥിയായി.ജില്ലാ ടെന്നിക്കോയ്റ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എം രവി അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ മിനി, കെ വി ഗോപാലന്‍, എ ജി സി ഹംലാദ് എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രജീഷ് ബാബു സമ്മാനദാനം നിര്‍വഹിച്ചു.
ടെന്നിക്കോയ്റ്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ വി ബിജു, രക്ഷാധികാരി കെ വി രാഘവന്‍ മാസ്റ്റര്‍, ട്രഷറര്‍ കെ വി ഗോപാലന്‍, ടെന്നിക്കോയ്റ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ അബ്ദുള്‍ ഷുക്കൂര്‍, കെ അശോകന്‍, പി.രാജന്‍, കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകനായി ടി വി കൃഷ്ണന്‍ പങ്കെടുത്തു.

Scroll to Top