എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചില്‍; മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കല്‍ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാന്‍ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെര്‍മിറ്റ് റദ്ധാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെയാണ് റോഡിലെ മണ്ണ് നീക്കല്‍ ആരംഭിച്ചത്. പാറക്കല്ലുകളും മരങ്ങളും വന്നടിഞ്ഞതിനാല്‍ മണ്ണ് നീക്കാന്‍ സമയമെടുക്കുമെന്നാണ് ഫയര്‍ ഫോഴ്‌സ് സംഘം പറയുന്നത്. മണ്ണ് നീക്കിയാലും ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീടെ തീരുമാനമെടുക്കുവെന്ന് നഗരസഭ അധ്യക്ഷന്‍ റിനിഷാറഹ്‌മാന്‍.

താന്‍ ആരുടെയും ബിനാമി അല്ലെന്ന് സ്ഥല ഉടമ നൗഫല്‍ വ്യക്തമാക്കി. കാര്‍ സര്‍വീസ് സെന്റര്‍ തുടങ്ങാന്‍ ആയിരുന്നു പദ്ധതി. ജൂണ്‍ 5 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നു. കുന്നില്‍ നിന്ന് ഇപ്പോഴും നീരോഴുക്ക് തുടരുന്നതായി 24 പകര്‍ത്തിയ പുതിയ ദൃശ്യങ്ങളില്‍ വ്യക്തം. മണ്ണിടിച്ചിലിന്റെ പശ്ചാതലത്തില്‍ സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Scroll to Top