ക്ഷയ രോഗനിര്‍മാര്‍ജനം: അവലോകനയോഗവും ചേര്‍ന്നു
ജില്ലാ ടിബി എലിമിനേഷന്‍ ബോര്‍ഡിന്റെ അവലോകനയോഗം കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ക്ഷയ രോഗികളെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ വഴി വിവിധ ഇടങ്ങളില്‍ ക്ഷേരോഗവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂളുകളിലെ വിവിധ പരിപാടികളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടുത്തും. ടി.ബി മുക്ത് ഭാരത് അഭിയാന്‍ ആപ്പ് വഴി രോഗികള്‍ക്കും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം. നിലവില്‍ 318 ക്ഷയ രോഗികള്‍ ജില്ലയില്‍ ഉണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, പനത്തടി സ്ഥലങ്ങളിലാണ് ടി.ബി നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ചികിത്സ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ എയ്ഡ്സ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കോഡിനേഷന്‍ കമ്മിറ്റി യോഗവും മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളുടെ സഹായത്തോടെ എയ്ഡ്‌സ് പരിശോധനകളും ബോധവല്‍ക്കരണവും ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ടി രേഖ, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ആര്യ പി രാജ്, ജില്ലാ ടിബി ഓഫീസര്‍ ആരതി രഞ്ജിത്ത്, ഡെപ്യൂട്ടി ഡി.എം.ഒ ബി.സന്തോഷ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.ഒ ഡോ.ധന്യ, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്,കാസര്‍കോട് അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ പ്രസന്ന, എല്‍.എസ്.ജി ഡി, ഫിഷറീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു




